Saturday, September 21, 2024
Saudi ArabiaTop Stories

സൗദി മരുഭൂമിയിൽ മരണത്തെ മുഖാമുഖം കണ്ട വൃദ്ധനെ രക്ഷിക്കുന്ന വീഡിയോ വൈറലാക്കുന്നു

അസീർ: മരുഭൂമിയിൽ കാറുമായി കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട വൃദ്ധനെ രക്ഷാപ്രവർത്തകർ കണ്ടെത്തി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറി.

തഥ്ലീത്തിന് വടക്ക് ഷൗക്ക് പർവതനിരകൾക്ക് സമീപം കാറുമായി കുടുങ്ങിയ വയോധികന്റെ സഹായാഭ്യർഥന  സവാദ് അൽ വതൻ സെർച്ച് ആൻഡ് റെസ്‌ക്യൂ അസോസിയേഷനു ലഭിക്കുകയായിരുന്നു.

ആൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തിയ രക്ഷാ പ്രവർത്തകർ അദ്ദേഹത്തെ കണ്ടെത്താനായി ഉടൻ ഇറങ്ങിപ്പുറപ്പെടുകയും തിരച്ചിലിനൊടുവിൽ വൃദ്ധനെ കണ്ടെത്തുകയും ചെയ്തു.

ഉടൻ തന്നെ രക്ഷാ പ്രവർത്തകർ വൃദ്ധനെ വാഹനത്തിൽ കയറ്റുകയും ആവശ്യമായ പ്രാഥമിക പരിചരണങ്ങൾ നൽകുകയും ചെയ്യുകയായിരുന്നു.

രക്ഷപ്പെടുത്താനുള്ള അഭ്യർഥന ലഭിച്ചയുടൻ  രക്ഷാപ്രവർത്തനത്തിറങ്ങി മരണത്തെ മുഖാമുഖം കണ്ട വൃദ്ധനെ രക്ഷപ്പെടുത്തിയ അൽ വത്വൻ റെസ്ക്യു പ്രവർത്തകരെ സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശംസിച്ചു.

വൃദ്ധനെ കണ്ടെത്തി രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്