Friday, September 20, 2024
Saudi ArabiaTop Stories

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്നതിനെക്കുറിച്ച് സൗദി മന്ത്രിയുടെ അഭിപ്രായം ഇങ്ങനെ

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്നത് സംബന്ധിച്ച അഭിപ്രായത്തെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണല്ലോ.

ഈ സാഹചര്യത്തിൽ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയോടൊപ്പമുള്ള സംഘത്തിലെ നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാകുന്നു.

“സൗദി കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യയിലേക്കോ ഭാരതത്തിലേക്കോ എന്ന ചോദ്യമാണൂയരുന്നത്. ഈ പേര് ഞങ്ങൾക്ക് നേരത്തെ അറിയാവുന്നതും അത് നിങ്ങളുടെ ഭരണഘടനയുടെ ഭാഗവുമാണ്”. എന്നാണ് മന്ത്രി ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.

കിരീടാവകാശിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന സൗദി – ഇന്ത്യ നിക്ഷേപ ഫോറത്തിൽ വെച്ചായിരുന്നു ഖാലിദ് അൽ ഫാലിഹ് ഈ വിഷയത്തിലെ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്