ഒരു മില്യൺ റിയാൽ അനന്തരമായി ലഭിച്ചപ്പോൾ ഭാര്യ ആകെ മാറി; പരിഹാരം ആരാഞ്ഞ് സൗദി പൗരൻ
തൻ്റെ ഭാര്യക്ക് അവളുടെ പിതാവിൻ്റെ മരണ ശേഷം ഒരു മില്യൺ റിയാൽ അനന്തരമായി ലഭിച്ചപ്പോൾ വന്ന മാറ്റത്തെക്കുറിച്ച് സൗദി പൗരൻ ആവലാതി പറഞ്ഞത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപ്പെട്ടു.
പണം കിട്ടിയതോടെ ഭാര്യ തീരെ ശ്രദ്ധയില്ലാതെയാണു പണം ചെലവഴിക്കുന്നതെന്ന് ഭർത്താവ് വെളിപ്പെടുത്തുന്നു.
കിട്ടിയ പണം കൊണ്ട് തങ്ങൾക്കും കുട്ടികൾക്കും വേണ്ടി ഒരു വീട് വാങ്ങാമെന്ന നിർദ്ദേശം വെച്ചപ്പോൾ ഭാര്യ അത് ചെവി കൊണ്ടില്ലെന്ന് ഭർത്താവ് പറയുന്നു. പകുതി പണമെങ്കിലും വീട് വാങ്ങുന്നതിലേക്ക് നൽകാൻ പറഞ്ഞിട്ടും ഭാര്യ അത നിരസിച്ചു.
ഉള്ള പണം കോഫീ ഷോപ്പിലും റെസ്റ്റോറൻ്റുകളിലും പോയി ചെലവഴിക്കുകയാണു നിലവിൽ ഭാര്യ ചെയ്യുന്നത്.
‘തങ്ങൾക്ക് മൂന്ന് പെൺകുട്ടികളാണുള്ളത് വീട് വാടകക്കുമാണുള്ളത്. അവൾ ഇങ്ങനെ പണം ചെലവഴിച്ച് തീർത്താൽ എന്ത് ചെയ്യും. ഞാൻ മാനസികമായി ആകെ തളർന്നിരിക്കുകയാണിപ്പോൾ. വിവാഹ മോചനം അല്ലാത്ത മറ്റെന്തെങ്കിൽം പരിഹാരം മാർഗ്ഗം ഇതിനായി പറഞ്ഞ് തരണം’ എന്ന് പറഞ്ഞാണ് സൗദി പൗരൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa