ലിബിയയിൽ മരണ സംഖ്യ ഉയരുന്നു; ഇത് വരെ 3,900 പേരെ മറവ് ചെയ്തതായി റിപ്പോർട്ട്
ലിബിയൻ നഗരമായ ഡെർനയിൽ ഡാനിയൽ ചുഴലിക്കാറ്റ് മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു.
ഇത് വരെ കണ്ടെത്തി മറവ് ചെയ്ത മൃതദേഹങ്ങളുടെ എണ്ണം 3,900 ലെത്തിയതായി ലിബിയയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തലവൻ പ്രസ്താവിച്ചു.
അതേ സമയം വെള്ളപ്പൊക്കത്തെത്തുടർന്ന് ഏകദേശം 30,000 പേരെ ഡെർനയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു.
മൃതദേഹങ്ങൾ കുന്നു കൂടിയ നിലയിൽ കാണപ്പെട്ടതായി ഫ്രാൻസ് 24 റിപ്പോർട്ടർ അറിയിച്ചത് ദുരന്തത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്നു.
വാദി ഡെർനയിലെ രണ്ട് അണക്കെട്ടുകളുടെ തകർച്ച സമീപപ്രദേശങ്ങളെയും കെട്ടിടങ്ങളെയും ആശുപത്രികളെയും സ്കൂളുകളെയും തുടച്ചുനീക്കുന്ന വലിയ വെള്ളപ്പാച്ചിലിലേക്ക് നയിക്കുകയായിരുന്നു.
ആയിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ ദിവസം മീഡിയകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലിബിയയിലെ ചുഴലിക്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഭയാനകത വെളിപ്പെടുത്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa