ഡെൻ്റൽ പ്രൊഫഷൻ 35 % സൗദിവത്ക്കരിക്കും
റിയാദ്: 2024 മാർച്ച് 10 മുതൽ സ്വകാര്യ മേഖലയിലെ ഡെന്റൽ പ്രൊഫഷൻ 35% സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം സൗദി അധികൃതർ ബുധനാഴ്ച പ്രഖ്യാപിച്ചു.
സൗദി യുവതി യുവാക്കൾക്ക് കൂടുതൽ ഉൽപ്പാദനക്ഷമവും താത്പര്യവുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മന്ത്രാലയങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനം നടപ്പാക്കും.
തൊഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തത്തിന്റെ നിലവാരം ഉയർത്തുന്ന ഈ തീരുമാനത്തിൻ്റെ തുടർനടപടികൾക്കും നടപ്പാക്കുന്നതിനുമായി പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും ഡെന്റൽ പ്രൊഫഷന്റെ സ്പെഷ്യലൈസേഷനും അനുസൃതമായി ഇത് നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa