ബൂഫിയയിൽ നിന്ന് പൊള്ളലേറ്റ മലപ്പുറം വേങ്ങര സ്വദേശി മക്കയിൽ മരിച്ചു
മക്ക: മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി ബൂഫിയ ജോലിക്കിടെ പൊള്ളലേറ്റതിനെത്തുടന്ന് ചികിത്സയിൽരിക്കേ മക്കയിൽ വെച്ഛ് മരിച്ചു.
പുച്ചോലമാട് സ്വദേശി താട്ടയിൽ മുഹമ്മദ് കുട്ടിയാണ് മക്കയിലെ അൽ നൂർ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.
ഖുന്ഫുദയിലെ ജോലി സ്ഥലത്ത് വെച്ച് ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് മക്ക അൽ നൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.
മരണാനന്തര നടപടിക്രമങ്ങൾ മക്കയിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്തത്തിൽ നടന്ന് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa