Saturday, November 23, 2024
Sharjah

നിയമസഭ പുസ്തകോത്സവം എഴുത്തുകാരും പ്രസാധകരും ആശങ്കയിൽ

✍️ബിജു കരുനാഗപ്പള്ളി-

ഷാർജ : ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നടത്തുന്നതിൽ ആശങ്കയിലായിരിക്കുകയാണ് എഴുത്തുകാരും പ്രസാദകരും. ഈ വർഷം ജനുവരിയിലായിരുന്നു കേരള നിയമസഭയിലെ ആദ്യ പുസ്തകോത്സവം നടന്നത്. എല്ലാവർഷവും നവംബർ മാസം ആദ്യത്തെ 11 ദിവസമാണ് ലോകത്തിൽ വലിപ്പത്തെ മൂന്നാമത്തെതും ഏഷ്യയിലെ ഒന്നാമത്തെതുമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രസാദകരും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ഒട്ടുമിക്ക വ്യക്തികളും പങ്കെടുക്കുന്ന പുസ്തകോത്സവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 160 മുതൽ 250 വരെ മലയാളം പുസ്തകങ്ങളാണ് മലയാളി എഴുത്തുകാരുടെ മാത്രം ഓരോ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായ ഷാർജയിൽ പ്രകാശനം നടത്തുന്നത്. ഈ 11 ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കുവാനായി മാസങ്ങൾക്കു മുമ്പ് തന്നെ എഴുത്തുകാരും പ്രസാധകരും സ്ഥാനം പിടിക്കും. ലോക പുസ്തക തലസ്ഥാനമായ ഷാർജയിൽ ഈ ഉത്സവം നടക്കുന്ന അതേ തീയതികളിൽ തന്നെയാണ് കേരള നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്കപ്രസാദകരും ഷാർജ എക്സ്പോ സെന്റർ നടക്കുന്ന പുസ്തകോത്സവത്തിന് സ്റ്റാളുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. കേരളത്തിൽ നടക്കുന്ന ഈ പുസ്തകോത്സത്തിന്റെ ഓന്നംഘട്ടം നടന്നിട്ട് 10 മാസമേ ആയിട്ടുള്ളൂയെന്നും നിയമസഭാ പുസ്തകോത്സവം ജനുവരി ഫെബ്രുവരി മാസത്തിലേക്ക് മാറ്റി വയ്ക്കണമെന്നും നവംബർ മാസത്തിൽ ഞങ്ങൾക്ക് ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കണമെന്നും കാണിച്ചു നിരവധി പ്രസാദകർ കേരള സർക്കാരിനെ സമീപിച്ചെങ്കിലും തീയതി മാറ്റുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകളൊന്നുമുണ്ടായിട്ടില്ല. ഏഴു ദിവസങ്ങളായി കേരളനിയമസഭ ഉൾപ്പെടെ വിവിധ വേദികളിൽ നിരവധി പരിപാടികളാണ് നടക്കുന്നത്. പ്രസാദുകളുടെയും എഴുത്തുകാരുടെയും അഭ്യർത്ഥന മാനിച്ച് ജനുവരി ഫെബ്രുവരി മാസത്തേക്ക് മാറ്റിവെക്കും എന്ന പ്രതീക്ഷയിലാണവർ.

ഏഴാം നമ്പർ ഹാൾ ശൂന്യമാകില്ല
ഷാർജ അന്താരാഷ്ട്ര പുസ്തകം നടക്കുന്ന ദിവസങ്ങളിൽ തന്നെ കേരള നിയമസഭ പുസ്തകോത്സവം സംഘടിപ്പിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രവാസ മേഖലയിലെ എഴുത്തുകാരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാർജ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാൾ റൈറ്റേഴ്സ് ഫോറം എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്നും കേരളത്തിൽ നടക്കുന്ന പുസ്തകോത്സവം ഏഴാം നമ്പർ ഹാളിനും മലയാളം എഴുത്തുകാർക്കും പ്രസാധക്കർക്കും ഒരു രീതിയിലും ഭീഷണി ഉണ്ടാകില്ലെന്നും മാധ്യമപ്രവർത്തൻ ബിജു കല്ലേലിഭാഗം പറഞ്ഞു.

കേരള നിയമസഭയിലെ പുസ്തകോത്സവം മാറ്റിവെക്കണം : സി. ദിവാകരൻ

പ്രഭാത ബുക്സ്, ചിന്ത, തുടങ്ങി പ്രസിദ്ധീകരണശാലകൾക്ക് ഫലപ്രദമായി ഇത്തവണ ഷാർജയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം വരും അത് കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വലിയ പരാതികൾ ഉയർന്നു വരാനിടയുണ്ട് അതിനാൽ കേരള നിയമസഭയിലെ പുസ്തകോത്സവം മാറ്റിവെക്കന്നാണ് പ്രസാദ് ബുക്ക് ഹൗസിന്റെ ചെയർമാനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവുമായ സി ദിവാകരൻ അഭിപ്രായപ്പെട്ടു.തന്റെ അനുഭവത്തിൽ ഷാർജയിൽ ഏറ്റവും കൂടുതൽ എത്തുന്നത് മലയാളം എഴുത്തുകാരാണെന്നും ഏഴാം നമ്പർ ഹാളിലെ ബഹുഭൂരിപക്ഷം സ്റ്റാളുകളും മലയാളി പ്രസാദകരുടെതാണെന്നും
കേരളത്തിൽ പുസ്തകോത്സവം നടക്കുന്ന സാഹചര്യം ഉണ്ടായാലും താൻ ഷാർജ അന്താരാഷ്ട്ര പുസ്തകത്തിലെ പങ്കെടുക്കുകയുള്ളൂയെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്