കുട്ടികളെ ഉംറ നിർവ്വഹിക്കാൻ കൊണ്ട് പോകുന്നവർക്ക് അധികൃതരുടെ നാല് നിർദ്ദേശങ്ങൾ
മക്ക: കുട്ടികളുമായി ഉംറ നിർവഹിക്കാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തി.
കുട്ടികളുടെ കൈത്തണ്ടയിൽ തിരിച്ചറിയാനായി ഒരു ബ്രേസ്‌ലെറ്റ് കെട്ടുക.
കുട്ടികളുടെ വ്യക്തി ശുചിത്വം പാലിക്കുക.
കുട്ടികൾക്ക് മതിയായ ഭക്ഷണം നൽകിയെന്ന് ഉറപ്പ് വരുത്തുക.
തിരക്കുപിടിച്ച സമയങ്ങളും സ്ഥലങ്ങളും ഒഴിവാക്കുക. ഇവയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നിർദ്ദേശിച്ച നാല് കാര്യങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa