സൗദിയിൽ രണ്ട് പട്ടാളക്കാരെ വധ ശിക്ഷക്ക് വിധേയരാക്കി
ത്വാഇഫ്: രാജ്യദ്രോഹക്കുറ്റത്തിന് ത്വാഇഫ് കമാൻഡിൽ ഉൾപ്പെട്ട രണ്ട് പട്ടാളക്കാരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
ലെഫ്റ്റനൻ്റ് കേണൽ പൈലറ്റ് മാജിദ് ബിൻ മൂസാ അവാദ് അൽ ബൽവി, ചീഫ് സാർജൻ്റ് യൂസുഫ് ബിൻ രിളാ ഹസൻ അൽ അസൂനി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
രണ്ട് പേരും തങ്ങളുടെ മിലിറ്ററി കപ്പാസിറ്റി ഉപയോഗിച്ച് നിരവധി വൻ സൈനിക കുറ്റ കൃത്യങ്ങൾ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
രാജ്യ താത്പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും സൈനിക-രാജ്യ ദ്രോഹം ചെയ്യുകയും ചെയ്യുകയും സൈനിക ബഹുമതിയുടെ പവിത്രത നഷ്ടപ്പെടുത്തുകയും ചെയ്തു എന്നതാണു പ്രതികളുടെ മേൽ ചുമത്തിയ കുറ്റം.
പ്രതികൾക്കെതിരെയുള്ള കുറ്റ കൃത്യങ്ങൾ തെളിയുകയും കോടതി പ്രതികൾക്ക് വധ ശിക്ഷ വിധിക്കുകയും റോയൽ കോർട്ട് ഉത്തരവ് പ്രകാരം ഇന്ന് – വ്യാഴാഴ്ച – ത്വാഇഫിൽ പ്രതികളെ വധ ശിക്ഷക്ക് വിധേയരാക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവാനയിൽ അറിയിച്ചു.
ഈ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും അതിന്റെ പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായി രക്തം ത്യജിച്ച സായുധ സേനയിലെ വിശ്വസ്തരായ സൈനികരിലുള്ള വിശ്വാസം ഇത് പ്രഖ്യാപിക്കുന്നതിലൂടെ സ്ഥിരീകരിക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa