ലിബിയയിലെ പ്രളയബാധിതർക്ക് സഹായവുമായി സൗദി അറേബ്യ
റിയാദ് : ലിബിയയിൽ ദുരന്തം വിതച്ച വെള്ളപ്പൊക്കത്തിലെ ഇരകൾക്ക് സഹായം ചെയ്യാൻ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ഉത്തരവിട്ടു.
ലിബിയയിലെ പ്രളയ ബാധിതർക്ക് ഭക്ഷണവും പാർപ്പിട സഹായവും നൽകാൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനാണ് രാജാവും കിരീടാവകാശിയും നിർദ്ദേശം നൽകിയത്.
വിവിധ സാഹചര്യങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്ന സാഹോദര്യ സൗഹൃദ രാജ്യങ്ങൾക്കുള്ള രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകന്റെയും കിരീടാവകാശിയുടെയും സർക്കാരിന്റെ തുടർച്ചയായ പിന്തുണയാണ് ഈ സഹായം പ്രതിഫലിപ്പിക്കുന്നതെന്ന് റോയൽ കോർട്ട് ഉപദേശകനും കെഎസ് റിലീഫിന്റെ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ സ്ഥിരീകരിച്ചു.
ലിബിയയിലെ ജനങ്ങൾക്ക് കാര്യക്ഷമമായ സഹായ വിതരണം ഉറപ്പാക്കാൻ ലിബിയൻ റെഡ് ക്രസന്റുമായും നിരവധി അന്താരാഷ്ട്ര മാനുഷിക സംഘടനകളുമായും കിംഗ് സൽമാൻ റിലീഫ് സഹകരിക്കുമെന്ന് അൽ റബീഅ വ്യക്തമാക്കി.
പ്രത്യേകിച്ച് പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും സമയങ്ങളിൽ, ആവശ്യമുള്ളവരെ സഹായിക്കാനുള്ള സൗദി അറേബ്യയുടെ മാനുഷിക പ്രതിബദ്ധതയ്ക്ക് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനും കിരീടാവകാശിയോടും റബീഅ അഗാധമായ നന്ദി രേഖപ്പെടുത്തി.
ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ ലിബിയയിൽ ഇത് വരെയായി 5000 ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa