സഹായവുമായി സൗദിയുടെ രണ്ടാമത്തെ വിമാനം ലിബിയയിൽ: വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞതായി റിപ്പോർട്ട്
ലിബിയയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള.സാധനങ്ങളുമായി സൗദിയുടെ രണ്ടാമത്തെ ദുരിതാശ്വാസ വിമാനം ഇന്ന് ലിബിയയിലെത്തി.
സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് സഹായം എത്തിയത്.
അതേ സമയം ഡെർനയിലെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ലിബിയയിലെ അന്താരാഷ്ട്ര രക്ഷാസംഘങ്ങൾ ലോക രാജ്യങ്ങളോട് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച പുറത്തിറക്കിയ യുഎൻ റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് 11,300 പേർ ലിബിയയിലെ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടതായി പറയുന്നു. നൂറ് കണക്കിന് മൃതദേഹങ്ങൾ കടലിൽ നിന്ന് തന്നെ വീണ്ടെടുക്കാനുണ്ടാകും എന്നാണ് റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa