സൗദിയിൽ ഇഖാമ തൊഴിൽ നിയമ ലംഘനം നടത്തിയതിന് ഒരു മാസത്തിനുള്ളിൽ 18,000 നടപടികൾ സ്വീകരിച്ചു
റിയാദ്: ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച കുറ്റത്തിനു, സ്വഫർ മാസത്തിൽ, സ്വദേശികൾക്കും വിദേശികൾക്കും 17,700 അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി സൗദി ജവാസാത്ത് അറിയിച്ചു.
വിവിധ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ മുഖേന പ്രഖ്യാപിച്ച ശിക്ഷകളിൽ തടവ്, പിഴ, രാജ്യത്തിന് പുറത്ത് നാടുകടത്തൽ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.
നിയമ ലംഘകർക്ക് അഭയമോ മറ്റു സഹായങ്ങളോ നൽകുന്നതിനെത്തൊട്ട് വിട്ട് നിൽക്കാൻ അധികൃതർ ആഹ്വാനം ചെയ്യുന്നു.
സൗദിയിൽ നിയമ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ അഭയമോ സഹായമോ മറ്റോ ചെയ്ത് കൊടുത്താൽ ശക്തമായ ശിക്ഷാ നടപടിയായിരിക്കും നേരിടേണ്ടി വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa