സൗദി യമൻ അതിർത്തിയിൽ രണ്ട് ബഹ്‌റൈൻ സൈനികോദ്യോഗസ്ഥർ ഡ്രോൺ ആക്രമണത്തിൽ രക്തസാക്ഷികളായി
സൗദിയുടെ തെക്കൻ അതിർത്തിയിൽ പ്രത്യാശാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അറബ് സഖ്യ സേനയിലെ ബഹ്രൈൻ ഫോഴ്‌സിന്റെ ഉദ്യോഗസ്ഥനും പട്ടാളക്കാരനും തിങ്കളാഴ്‌ച പുലർച്ചെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഹൂത്തികളുമായി യമൻ സമാധാന ചർച്ചകൾ വൻ പുരോഗതി കൈവരിക്കുന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ആക്രമണം എന്നത് ശ്രദ്ധേയമാണ്.
ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന് നേരെ നടന്ന വഞ്ചനാപരമായ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
അതിർത്തി പ്രദേശത്തെ ഒരു വൈദ്യുതി വിതരണ സ്റ്റേഷനും ഒരു പോലീസ് കേന്ദ്രവും ലക്ഷ്യം വെച്ചതുൾപ്പെടെ, കഴിഞ്ഞ ഒരു മാസത്തിനിടെ ആവർത്തിച്ചുള്ള ശത്രുതാപരമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആക്രമണം വഞ്ചനാപരമായ ശത്രുതാപരമായ പ്രവൃത്തിയായി കണക്കാക്കുന്നതായി സഖ്യ സേനാ വാക്താവ് ബ്രിഗേഡിയർ കേണൽ അൽ മാലികി പ്രസ്താവിച്ചു.
ആവർത്തിച്ചുള്ള ശത്രുതയും പ്രകോപനപരവുമായ പ്രവൃത്തികളും പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനും നടത്തുന്ന ക്രിയാത്മക ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ആവർത്തിച്ചുള്ള പ്രകോപനങ്ങൾ നിരസിക്കുന്നതായും ഉചിതമായ സമയത്തും സ്ഥലത്തും പ്രതികരിക്കുമെന്നും ബ്രിഗേഡിയർ മാലികി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa