സൗദി കുവൈത്ത് റെയിൽവേ ലൈനിന് സൗദി കാബിനറ്റ് അംഗീകാരം
നിയോം: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രി സഭാ യോഗം വിവിധ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.
സൗദി അറേബ്യയും കുവൈത്തും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ വേ ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിനു മന്ത്രി സഭ അംഗീകാരം നൽകിയത് ഇതിൽ പ്രധാനപ്പെട്ടതാണ്.
മറ്റൊരു തീരുമാനത്തിൽ ജിദ്ദ ഗവർണറേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സംഘടനാ സംവിധാനങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തോട് പ്രകടിപ്പിച്ച ആത്മാർത്ഥമായ വികാരങ്ങൾക്കും ആശംസകൾക്കും സഹോദര-സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് കിരീടാവകാശി നന്ദി അറിയിച്ചു.
അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്, ജോർദാനിലെ ഹാഷെമൈറ്റ് കിംഗ്ഡം എന്നിവയുമായി സഹകരിച്ച് സൗദി അറേബ്യ, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവ ആരംഭിച്ച സമാധാന പ്രക്രിയയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മിഡിൽ ഈസ്റ്റ് മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും കൗൺസിൽ ആഗ്രഹം പ്രകടിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa