Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയെ ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ രത്നമാക്കി മാറ്റാൻ പുതിയ കമ്പനി

ജിദ്ദ: ചരിത്രപ്രസിദ്ധമായ ജിദ്ദയെ പുനരുജ്ജീവിപ്പിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചൊവ്വാഴ്ച അൽ ബലദ് ഡെവലപ്‌മെന്റ് കമ്പനി (ബിഡിസി) സ്ഥാപിച്ചു.

സൗദി വിഷൻ 2030-ൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ജിദ്ദയെ ആഗോള സാമ്പത്തിക കേന്ദ്രമായും സാംസ്കാരിക പൈതൃക കേന്ദ്രമായും ഒരു പ്രധാന ടൂറിസം ഹോട്ട്‌സ്‌പോട്ടായും ഉയർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ചരിത്രപരമായ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് മേൽനോട്ടം വഹിക്കുന്നതിനും സേവന സൗകര്യങ്ങൾ, വിനോദ ഇടങ്ങൾ, പാർപ്പിട മേഖലകൾ, വാണിജ്യ മേഖലകൾ, ഹോട്ടലുകൾ, ഓഫീസ് സ്ഥലങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശ്രേണി സൃഷ്ടിക്കുന്നതിലും പുതിയ കംബനി ശ്രദ്ധ കേന്ദ്രീകരിക്കും.

ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മീറ്റർ ആണ് പ്രോജക്റ്റ് വിസ്തൃതി. മൊത്തം ബിൽറ്റ്-അപ്പ് ഏരിയ 3.7 ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിൽ 9,300 റെസിഡൻഷ്യൽ യൂണിറ്റുകൾ, 1,800 ഹോട്ടൽ യൂണിറ്റുകൾ, ഏകദേശം 1.3 ദശലക്ഷം ചതുരശ്ര മീറ്റർ വാണിജ്യ, ഓഫീസ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു.

സ്വകാര്യമേഖലയുമായും സ്പെഷ്യലൈസ്ഡ് പ്രൊഫഷണലുകളുമായും സഹകരിച്ച്, ചരിത്രപ്രധാനമായ പ്രദേശങ്ങൾക്കായി ബിഡിസി അത്യാധുനിക നഗരാസൂത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കും.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഹിസ്റ്റോറിക് ജിദ്ദയുടെ തനത് പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ ഉദ്യമം.

ആഗോളതലത്തിൽ സന്ദർശകരെ ആകർഷിക്കുകയും സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്ത് ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി ജിദ്ദയെ ഉയർത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്