സൗദിയിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ഒരാൾക്ക് ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് കാർ ഓടിക്കാൻ പറ്റുമോ?
സൗദി അറേബ്യയിൽ പുതുതായി ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ഒരു ഇന്ത്യക്കാരന് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കാർ ഓടിക്കാൻ അനുമതിയുണ്ടോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്.
ഈ വിഷയത്തിൽ സൗദി ട്രാഫിക് വിഭാഗം തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.
ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ പുതുതായി എത്തിയ ഒരു വ്യക്തിക്ക് തൻ്റെ നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് മൂന്ന് മാസം വരെ വാഹനമോടിക്കാം എന്നാണ് സൗദി ട്രാഫിക് വിഭാഗം മറുപടി നൽകിയിട്ടുള്ളത്.
അതേ സമയം ലൈസൻസ് അംഗീകൃത കേന്ദ്രത്തിൽ നിന്ന് തർജമ ചെയ്യണമെന്നും ഡ്രൈവർ ഓടിക്കുന്ന കാറുമായി യോജിക്കുന്ന ലൈസൻസ് ആയിരിക്കണമെന്നതും നിബന്ധനയാണെന്നും മുറൂർ ഓർമ്മിപ്പിക്കുന്നു.
നേരത്തെ, സൗദിയിൽ സന്ദർശനത്തിനെത്തുന്നവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസോ ഇൻ്റർനാഷണൽ ലൈസൻസോ ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
സൗദിയിൽ പ്രവേശിച്ച് ഒരു വർഷം വരെ വാലിഡിറ്റിയുള്ള ലൈസൻസ് ഉപയോഗിച്ച് സന്ദർശകർക്ക് വാഹനമോടിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa