ഇഖാമയിലെ ജനനത്തീയതി തിരുത്താൻ എന്ത് ചെയ്യണം ? ജവാസാത്തിന്റെ മറുപടി കാണാം
ജിദ്ദ: സൗദിയിലെ പ്രവാസികളുടെ താമസ രേഖയായ ഇഖാമയിലെ ജനനത്തീയതിയിൽ മാറ്റം വരുത്താൻ സ്വീകരിക്കേണ്ട നടപടിക്രമം ജവാസാത്ത് വ്യക്തമാക്കി.
മുൻ കൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് ജവാസാത്ത് ഓഫീസിനെ നേരിട്ട് സമീപിക്കുകയാണ് ഇഖാമയിലെ ജനനത്തീയതി തിരുത്താൻ ചെയ്യേണ്ടത്.
ഇതിന് പ്രവാസിയുടെ സ്പോൺസറോ സ്പോൺസർ ചുമതലപ്പെടുത്തിയ പ്രതിനിധിയോ ആണ് ജവാസാത്തിനെ സമീപിക്കേണ്ടതെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.
അതേ സമയം ഇഖാമ കാലാവധി കഴിഞ്ഞ് 3 ദിവസം കഴിഞ്ഞാണ് പുതുക്കാത്തതിനുള്ള പിഴ ബാധകമാകുകയെന്ന് ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി.
ആദ്യ തവണ പുതുക്കാൻ വൈകുന്നവർക്ക് 500 റിയാലും ആവർത്തിച്ച് വൈകുന്നവർക്ക് 1000 റിയാലും ആണ് പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa