Saturday, November 30, 2024
Saudi ArabiaTop Stories

പുതുതായി അംഗീകരിച്ച ചട്ടങ്ങൾ പ്രകാരം സൗദിയിലെ ഒരു ഗാർഹിക തൊഴിലാളിക്ക് അവധി നൽകേണ്ടതിൻ്റെ വിശദാംശങ്ങൾ അറിയാം

സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി രാജ്യത്തെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ അംഗീകരിച്ചു. ഒരു ഗാർഹിക തൊഴിലാളിക്ക് അവധി അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ താഴെ വ്യക്തമാക്കുന്നു.

ഗാർഹിക തൊഴിലാളിയുടെ സേവനം രണ്ട് വർഷമാണെങ്കിൽ, വീട്ടുജോലി കരാർ പുതുക്കാൻ രണ്ട് കക്ഷികളും ആഗ്രഹിക്കുന്നുവെങ്കിൽ, ഗാർഹിക തൊഴിലാളിക്ക് രണ്ട് വർഷത്തിൽ മുപ്പത് ദിവസത്തെ അവധിക്ക് അർഹതയുണ്ട്.

ഇനി, വീട്ടുജോലിക്കാരൻ അവധി എടുക്കുന്നില്ലെങ്കിൽ, കരാർ ബന്ധത്തിന്റെ അവസാനത്തിൽ പകരം ക്യാഷ് അലവൻസിനും അർഹതയുണ്ട്.

ഒരു ഗാർഹിക തൊഴിലാളി തൊഴിലുടമയ്ക്കായി രണ്ട് വർഷം ജോലി ചെയ്യുമ്പോൾ, അയാൾക്ക് ലഭിക്കേണ്ട മുഴുവൻ അവധിയോ അല്ലെങ്കിൽ ബാക്കിയുള്ള അവധിയോ ചെലവഴിക്കാൻ മാതൃരാജ്യത്തേക്കോ താമസസ്ഥലത്തേക്കോ ഒരു റിട്ടേൺ യാത്രാ ടിക്കറ്റിന് അർഹതയുണ്ട്.

മാതൃ രാജ്യത്തേക്കോ അല്ലെങ്കിൽ താമസ സ്ഥലത്തേക്കോ ഉള്ള ടിക്കറ്റ് ലഭിക്കാൻ ആണ് അർഹത. അതേ സമയം ഒരാൾ അവധിക്ക് നാട്ടിൽ പോകുന്നില്ലെങ്കിൽ അയാൾക്ക് പകരം ടിക്കറ്റോ ടിക്കറ്റിൻ്റെ പണമോ ലഭിക്കാൻ അർഹതയില്ല.

മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചാൽ, ഒരു ഗാർഹിക തൊഴിലാളിക്ക് മുപ്പത് ദിവസത്തിൽ കവിയാത്ത തുടർച്ചയായ അല്ലെങ്കിൽ ഇടവിട്ട അവധിക്ക് അർഹതയുണ്ട്. രോഗാവധിയിൽ ആദ്യത്തെ 15 ദിവസം മുഴുവൻ വേതനവും നൽകണം. രണ്ടാമത്തെ 15 ദിവസം പകുതി സാലറിയും നൽകണം.

ഗാർഹിക തൊഴിലാളിയുടെ രോഗം മുപ്പത് ദിവസത്തിൽ കൂടുതലാണെങ്കിൽ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്, അതേസമയം ഗാർഹിക തൊഴിലാളിയുടെ സ്വന്തം രാജ്യത്തേക്കുള്ള ടിക്കറ്റും നിയമപരമായ എല്ലാ അവകാശങ്ങളും സ്പോൺസർ നൽകണം.

ഗാർഹിക തൊഴിലാളി രേഖാമൂലം അഭ്യർത്ഥിക്കുന്നില്ലെങ്കിൽ, രോഗിയായ ഒരു ഗാർഹിക തൊഴിലാളിയുടെ സേവനം അയാളുടെ രോഗാവധിയുടെ നിർദ്ദിഷ്ട കാലയളവ് പൂർത്തിയാക്കുന്നതിനുമുമ്പ് അവസാനിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമില്ല. ഇവയാണ് ഒരു ഗാർഹിക തൊഴിലാളിയുടെ അവധിയുമായി ബന്ധപ്പെട്ട നിയമാവലികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്