ഫിഫ ലോകക്കപ്പ് 2034; സൗദി ബിഡിന് വൻ പിന്തുണ
റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഫിഫ അംഗ ദേശീയ ഫുട്ബോൾ ഫെഡറേഷനുകളുടെ എണ്ണം 90-ലധികമായി.
2034 ഫിഫ ലോകകപ്പിന്റെ ആതിഥേയാവകാശത്തിനായി സൗദി അറേബ്യ ഔദ്യോഗികമായി ബിഡ് സമർപ്പിച്ചതിനു പിറകെയാണിത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള സൗദിയുടെ ബിഡ് ഫിഫക്ക് അയച്ചതായി പ്രഖ്യാപിച്ചത്.
ഈ ചരിത്രപരമായ ബിഡ്, അഭിമാനകരമായ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ആദ്യ ശ്രമത്തെ പ്രതിനിധീകരിക്കുകയും ഇത് എല്ലാ തലങ്ങളിലും പുതിയ ഫുട്ബോൾ അവസരങ്ങൾ തുറക്കുന്നതിനും കായികരംഗത്തിന്റെ ആഗോള വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa