ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം; 500 പേർ മരിച്ചതായി റിപ്പോർട്ട്
ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
ആക്രമണത്തെ “യുദ്ധക്കുറ്റം” എന്നാണ് ഗാസയിലെ ഹമാസ് സർക്കാർ വിശേഷിപ്പിച്ചത്. ആശുപത്രിയിൽ നൂറുകണക്കിന് രോഗികളും പരിക്കേറ്റവരുമാണ് താമസിച്ചിരുന്നത്.
ഇതിന് പുറമെ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങിയതിന് ശേഷം വീടുകൾ നഷ്ടപ്പെട്ടത് കാരണം ഹോസ്പിറ്റലിൽ അഭയം തേടിവരും കൊല്ലപ്പെട്ടവരിലുണ്ടെന്ന് ഗാസ ആരോഗ്യമാത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ട ഒക്ടോബർ ഏഴിന് ശേഷം ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മൂവായിരത്തോളം പേരും ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ 1,400-ലധികം പേർ കൊല്ലപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa