പൗരന്മാരോട് ലെബനാൻ വിടാൻ സൗദി അറേബ്യ
ബെയ്‌റൂട്ട് : ലെബനന്റെ തെക്കൻ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ലെബനനിലെ സൗദി എംബസി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിന്റെ വെളിച്ചത്തിൽ, എല്ലാ പൗരന്മാരോടും യാത്രാ നിരോധനം പാലിക്കാനും നിലവിൽ ലബനീസ് പ്രദേശത്തുണ്ടെങ്കിൽ ഉടൻ തന്നെ അവിടം വിട്ട് പോകാനും എംബസി ആഹ്വാനം ചെയ്തിട്ടുണ്ട്.
അതോടൊപ്പം ലെബനനിലെ സൗദി പൗരന്മാരോട് ജാഗ്രത പുലർത്താനും അവർ പുറപ്പെടുന്നത് വരെ ഒത്തുചേരലുകൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും എംബസി അഭ്യർത്ഥിച്ചു.
ഫലസ്തീനിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് “രോഷത്തിന്റെ ദിനം” ആചരിക്കാനുള്ള ആഹ്വാനപ്രകാരം, ലെബനൻ, ജോർദാൻ, യെമൻ, ഈജിപ്ത്, ടുണീഷ്യ, അധിനിവേശ വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ ആളുകൾ ബുധനാഴ്ച തെരുവിലിറങ്ങി ഗാസയിലെ പലസ്തീൻകാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa