സൗദി അറേബ്യ 2030 ഓടെ 60 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കും
2030-ഓടെ രാജ്യം 60 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ബീജിംഗിൽ നടന്ന മൂന്നാം ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് ഉച്ചകോടിയിൽ ഫോറം ഫോർ ഇന്റർനാഷണൽ കോപ്പറേഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ സമാപനത്തിന് 2022 സാക്ഷ്യം വഹിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും പരസ്പര ബന്ധത്തിനുമുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സൗദി വിഷൻ 2030-നും ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനും ഇടയിലുള്ള സമന്വയ പദ്ധതിയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചതായും മന്ത്രി പറഞ്ഞു.
ഒക്‌ടോബർ 17, 18 തീയതികളിൽ 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അതിഥിയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa