തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഋഷി സുനക് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വ്യാഴാഴ്ച വൈകുന്നേരം റിയാദിൽ കൂടിക്കാഴ്ച നടത്തി.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ശാന്തമാക്കാനുള്ള ശ്രമത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രായേലിൽ നിന്ന് നേരെ റിയാദിലേക്ക് പോകുകയയിരുന്നുവെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേലിനെ പിന്തുണക്കുന്ന ഋഷി സുനക് ഗാസയിലേക്ക് മനുഷ്യത്വപരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്