Saturday, September 21, 2024
Middle EastTop StoriesWorld

ഓർത്തഡോക്സ് പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; 18 ക്രിസ്ത്യൻ ഫലസ്തീനികൾ കൊല്ലപ്പെട്ടു

വ്യാഴാഴ്ച ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 ക്രിസ്ത്യൻ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 13 ദിവസമായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വീട് നഷ്ടപ്പെട്ട നിരപരാധികളായ പൗരന്മാർ, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും ഈ പള്ളിയിൽ അഭയം പ്രാപിച്ചിട്ടുണ്ടായിരുന്നു എന്ന് സഭാ അധികൃതർ പറഞ്ഞു.

പള്ളിയുടെ മുകൾ നിലയിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടതായി സിവിൽ ഡിഫൻസ് ജീവനക്കാരൻ പറഞ്ഞു. താഴത്തെ നിലയിലുള്ളവർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്.

ഗസ്സ നഗരത്തിലെ പള്ളി വളപ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് ശക്തമായി അപലപിക്കുന്നതായി ഓർത്തഡോക്സ് സഭ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണത്തിൽ പള്ളിയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായും സമീപത്തെ കെട്ടിടം തകരാൻ കാരണമായതായും പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q