Tuesday, November 26, 2024
Saudi ArabiaTop Stories

മക്ക ബസ് ടിക്കറ്റ് നിരക്ക് നവംബർ 1 മുതൽ 4 റിയാൽ

മക്ക : നവംബർ 1 മുതൽ മക്ക ബസ് പ്രോജക്റ്റ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാരിൽ നിന്ന് ഒരു ടിക്കറ്റിന് 4 റിയാൽ വീതം ഈടാക്കാൻ തുടങ്ങുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് നു കീഴിലുള്ള ജനറൽ ട്രാൻസ്‌പോർട്ട് സെന്റർ ഞായറാഴ്ച പ്രഖ്യാപിച്ചു.

എല്ലാ ഗുണഭോക്താക്കൾക്കും അനുയോജ്യമായ സമയപരിധിക്കുള്ളിൽ വിവിധ വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജുകളും വിലകളും ലഭ്യമാകും.

ഇതോടെ 2022 ഫെബ്രുവരി 15-ന് ആരംഭിച്ച സൗജന്യ ട്രയൽ കാലയളവ് 2023 ഒക്‌ടോബർ 31-ന് അവസാനിക്കും.

പരീക്ഷണ കാലയളവിൽ മക്ക നഗരത്തിലുടനീളം 438 സ്റ്റേഷനുകൾ.വഴി താമസക്കാർക്കും സന്ദർശകർക്കും 12 റൂട്ടുകളിലൂടെ 560 കിലോമീറ്ററിലധികം ദൂര0 400 ബസുകളിലൂടെ 800-ലധികം ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ മക്ക ബസ് പദ്ധതി വഴി സാധിച്ചിട്ടുണ്ട്.

മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനും തിരക്ക് കുറഞ്ഞതും കൂടുതൽ സംഘടിതവുമായ റോഡുകളിൽ സുരക്ഷിതവും വേഗതയേറിയതുമായ ബസുകൾ നൽകിക്കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മക്ക ബസ് പദ്ധതി സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്