ഇസ്രായേൽ ബോംബാക്രമണങ്ങൾക്കിടയിൽ രണ്ടാമത്തെ സഹായ സംഘം ഗാസയിലേക്ക് പ്രവേശിച്ചു
ഗാസയിലേക്ക് ഇസ്രായേൽ നിർത്താതെയുള്ള ബോംബാക്രമണം തുടരുന്നതിനിടെ ഈജിപ്തിൽ നിന്ന് രണ്ടാമത്തെ മാനുഷിക സഹായ വാഹന വ്യൂഹം മുനമ്പിലേക്ക് കടന്നു,
20 ട്രക്കുകൾ അടങ്ങുന്ന ആദ്യ വാഹനവ്യൂഹം പ്രദേശത്തേക്ക് വൈദ്യസഹായവും ഭക്ഷണവും വെള്ളവും എത്തിച്ച് ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച മൊത്തം 17 ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു.
അതേ സമയം ഗസ്സയിലേക്ക് ഇന്ധനം വരുന്നില്ല. ഇന്ധനം ഇപ്പോൾ വളരെ നിർണായകമാണ്, സഹായ പ്രവർത്തനങ്ങൾ തുടരാൻ അത് ആവശ്യമാണെന്നും മാധ്യമ പ്രവർത്തകർ പറയുന്നു.
ജനസാന്ദ്രതയുള്ള ഗാസ മുനംബിലെ മാനുഷിക സ്ഥിതി വളരെ മോശമാണ്. ദശാബ്ദങ്ങളിലെ ഏറ്റവും മാരകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ വൈദ്യുതിയും ഇന്ധനവും ജലവിതരണവും വിച്ഛേദിച്ചതിനാൽ മെഡിക്കൽ സാമഗ്രികളുടെ കുറവ് മാത്രമല്ല, ഭക്ഷണവും കുടിവെള്ളവും ദൗർലഭ്യമാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, തുടർച്ചയായ വ്യോമാക്രമണങ്ങൾ കാരണം ശുചിത്വ സൗകര്യങ്ങൾ, ജല കിണറുകൾ, ജലസംഭരണികൾ, പമ്പിംഗ് സ്റ്റേഷനുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.ഗാസയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിദിനം 100 ട്രക്കുകളിൽ സഹായം ആവശ്യമാണെന്ന് അന്താരാഷ്ട്ര ഏജൻസി കണക്കാക്കുന്നു.
അതേ സമയം ഗാസ അതിർത്തിയിൽ ഖാൻ യൂനിസിന് സമീപം ഇസ്രായേൽ സൈന്യം നടത്തിയ കരയാക്രമണം ചെറുത്തുവെന്ന് ഹമാസ് അറിയിച്ചു. തങ്ങളുടെ സൈനികരിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽവ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa