Sunday, November 10, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനങ്ങൾക്കും ലെവി; നിയമം പ്രാബല്യത്തിൽ

വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്ക് അനുസൃതമായി വാഹന രജിസ്ട്രേഷൻ ലൈസൻസ് (ഇസ്തിമാറ) നൽകുന്നതിനും പുതുക്കുന്നതിനും സൗദി അറേബ്യ വാർഷിക ഫീസ് ഈടാക്കാൻ തുടങ്ങി.

ഒക്‌ടോബർ 22 ഞായറാഴ്ച മുതൽ ഫീസ് പ്രാബല്യത്തിൽ വന്നു. ആദ്യ ഘട്ടത്തിൽ 2024 മോഡൽ പുതിയ ലൈറ്റ് വാഹനങ്ങളുടെ ഉടമകൾക്ക് മാത്രം വാർഷിക ഫീസ് ബാധകമാകും.

രണ്ടാം ഘട്ടം 2024-ൽ പ്രാബല്യത്തിൽ വരും, അതോടെ എല്ലാ ലൈറ്റ്, ഹെവി വാഹനങ്ങളുടെയും ഉടമകൾക്ക്  വാർഷിക ഫീസ് ബാധകമാകും. 

വാർഷിക ഫീസ് രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായി കണക്കാക്കും. 2015-ലെ എല്ലാ ലൈറ്റ് വെഹിക്കിൾ മോഡലുകളുടെയും അതിന് മുമ്പുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും എഞ്ചിൻ കപ്പാസിറ്റിയാണ് ആദ്യ മാനദണ്ഡം, അതേസമയം 2016-ലും അതിനുശേഷമുള്ള ലൈറ്റ് വെഹിക്കിൾ മോഡലുകളുടെയും ഇന്ധനക്ഷമതയാണ് മാനദണ്ഡം.

ഇന്ധന ഉപഭോഗക്ഷമത അനുസരിച്ച് ഫീസ് അഞ്ച് തലങ്ങളായി തിരിച്ചിട്ടുണ്ട്, കുറഞ്ഞ അളവിൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വാർഷിക ഫീസ് ഈടാക്കില്ല.

നിങ്ങളുടെ വാഹനങ്ങൾക്ക് എത്ര വാർഷിക ലെവി അടക്കണമെന്ന് അറിയാൻ https://markabati.saso.gov.sa/app/calculate എന്ന ലിങ്ക് വഴി പരിശോധിച്ചാൽ മതി.

വാഹന ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനും വാഹനങ്ങളുടെ ഇന്ധനക്ഷമത അനുസരിച്ച് വാർഷിക ഫീസ് ഈടാക്കാൻ 2021 ഓഗസ്റ്റിൽ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്