കരയുദ്ധം വൈകിപ്പിക്കാൻ ഇസ്രായേലിന് അമേരിക്കയുടെ ഉപദേശം
കരയുദ്ധം വൈകിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തി അമേരിക്ക. തിടുക്കത്തിൽ ഫലസ്തീനിലേക്ക് പ്രവേശിക്കേണ്ട എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രയേലിനോട് ഉപദേശിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹമാസ് നിലവിൽ ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുക എന്ന ലക്ഷ്യത്തോടെയാണ് കരയുദ്ധം വൈകിപ്പിക്കാൻ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെടുന്നത്.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നിന്നും ഹമാസ് പിടിച്ചുകൊണ്ടുപോയ രണ്ട് അമേരിക്കൻ തടവുകാരെ വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചിരുന്നു.
പ്രസിഡന്റ് ജോ ബൈഡൻ, ബുധനാഴ്ച ഇസ്രായേൽ സന്ദർശിച്ചപ്പോൾ, കൂടുതൽ ആളുകളെ മോചിപ്പിക്കാൻ അമേരിക്കക്കാർ എല്ലാ നയതന്ത്ര ശ്രമങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഇതിന് പുറമെ യുദ്ധത്തിൽ ഇസ്രായേലിന്റെ സഹായി എന്ന നിലക്ക് കരയുദ്ധം ആരംഭിക്കുകയാണെങ്കിൽ കൂടുതൽ യുദ്ധ സാമഗ്രികൾ അമേരിക്കയിൽ നിന്ന് മേഖലയിലേക്ക് എത്തിക്കുന്നതിനും സമയം ആവശ്യമാണ്.
കരയുദ്ധം ആരംഭിച്ചാൽ തടവുകാരെ മോചിപ്പിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നതും ഒരു പക്ഷെ തടവുകാർ കൊല്ലപ്പെട്ടേക്കാം എന്നതുമാണ് അമേരിക്കയുടെ വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa