സൗദി നിയമങ്ങളിൽ ഉപദേശം നൽകാൻ വിദേശ നിയമ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന ഭേദഗതിക്ക് അംഗീകാരം
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം നിയമ സമ്പ്രദായത്തിന്റെ ആർട്ടിക്കിൾ 51 ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനു അംഗീകാരം നൽകി.
സൗദി നിയമങ്ങളുമായി ബന്ധപ്പെട്ട കൺസൾട്ടേഷനുകൾ നൽകാൻ വിദേശ നിയമ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്ന സുപ്രധാനമായ മാറ്റത്തെ ഈ ഭേദഗതി അടയാളപ്പെടുത്തുന്നു.
ഈ നീക്കം അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും നിയമപരമായ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും സുഗമമായ അതിർത്തി കടന്നുള്ള ഇടപാടുകൾ സുഗമമാക്കുന്നതിനും സഹായിക്കും. വിദേശ നിയമ സ്ഥാപനങ്ങൾക്ക് വഴികൾ തുറക്കാനുള്ള തീരുമാനം ആഗോള സഹകരണത്തിനുമുള്ള തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
അതേ സമയം ഇന്തോനേഷ്യയുടെയും റിപ്പബ്ലിക് ഓഫ് കൊറിയയുടെയും പ്രസിഡന്റുമാരുടെയും സിംഗപ്പൂരിലെയും മലേഷ്യയിലെയും പ്രധാനമന്ത്രിമാരുടെയും ഫലപ്രദമായ ഔദ്യോഗിക സന്ദർശനങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa