റി എൻട്രിയിൽ വന്ന് മടങ്ങാത്തയാൾക്ക് വിസിറ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കാൻ സാധിക്കുമോ ? ജവാസാത്ത് മറുപടി കാണാം
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിലേക്ക് പോകുകയും വിസാ കാലാവധിക്കുള്ളിൽ സൗദിയിലേക്ക് മടങ്ങാതിരിക്കുകയും ചെയ്തയാൾക്ക് ഏതെങ്കിലും വിസിറ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് സൗദി ജവാസാത്ത് മറുപടി നൽകി.
അവധിക്ക് പോയി തിരികെ വരാത്തവർക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകുമെന്നാണ് ജവാസാത്ത് മറുപടിയായി നൽകിയത്.
അതേ സമയം ആശ്രിത വിസയിലുള്ളവർ റി എൻട്രിയിൽ പോയി മടങ്ങി വരാതിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് പുതിയ വിസയിൽ വരുന്നതിനു മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകില്ലെന്ന് ജവാസാത്ത് നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.
അതോടൊപ്പം പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ തൊഴിൽ വിസയിൽ വരികയാണെങ്കിലും മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകില്ല.
റി എൻട്രി വിസയുടെ കാലാവധി അവസാനിച്ചത് മുതലായിരിക്കും പ്രവേശന വിലക്കിനുള്ള ദിവസം കണക്കാക്കുക എന്നോർക്കുക. https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ പോയാൽ നമ്മുടെ റി എൻട്രി വിസയുടെ കാലാവധി കൃത്യമായി അറിയാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa