Friday, November 22, 2024
Saudi ArabiaTop Stories

2023 അവസാനത്തോടെ സൗദിയുടെ എണ്ണേതര സമ്പദ്‌വ്യവസ്ഥ 6% വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി

റിയാദ്: രാജ്യത്തിന്റെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ ഈ വർഷം ഏകദേശം 6% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി മുഹമ്മദ് അൽ-ജദ് ആൻ.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലല്ല, മറിച്ച് എണ്ണ ഇതര മേഖലയുടെ വികസനത്തിലാണ് ഞങ്ങൾ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.

രാജ്യത്തെ എണ്ണ ഇതര മേഖല ഇപ്പോഴും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുവെന്നതിലെക്കാണു മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന വിധത്തിൽ സർക്കാർ.
നടപ്പാക്കിയ സാമ്പത്തിക, നിയമ, സാമൂഹിക ഘടനാപരമായ പരിഷ്‌കാരങ്ങൾ കണക്കിലെടുത്ത് പദ്ധതികളുടെ നടത്തിപ്പ്, താങ്ങാനാവുന്ന എണ്ണവില, സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളിലെ വർദ്ധനവ് എന്നിവയാൽ വരും വർഷങ്ങളിൽ എണ്ണ ഇതര മേഖലയിലെ വളർച്ച ശക്തമാകുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മോഡീസ് പ്രതീക്ഷിക്കുന്നു..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്