ഇസ്രായേൽ ബോംബാക്രാമണത്തിൽ പരിക്കേറ്റ് അവസാന ശ്വാസം വലിക്കുകയായിരുന്ന ഗർഭിണിയുടെ വയറ്റിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി
ഗാസയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ മാസം തികയാതെ പ്രസവിച്ച മറിയം അൽ ഹർഷിൻ്റെ മകൻ എന്ന പേരിൽ അറിയപ്പെടുന്ന നവജാത ശിശു ഇസ്രായേലി ആക്രമണത്തിനെതിരായ വിജയത്തിന്റെ പ്രതീകമായി മാറുന്നു.
വടക്കൻ ഗാസയിലുണ്ടായ ബോംബാക്രമണത്തിൽ ഈ നവജാത ശിശുവിൻ്റെ മാതാവടക്കം 10 കുടുംബാംഗങ്ങളായിരുന്നു രക്തസാക്ഷികളായത്.
കുഞ്ഞിൻ്റെ മാതാവ് മരണത്തോട് മല്ലിടുന്നതായ വാർത്ത കേട്ടപ്പോൾ ആരോഗ്യ പ്രവർത്തകർ 32 ആഴ്‌ച ഗർഭിണിയായ മരണാസന്നയായ സ്ത്രീയെ അടിയന്തര സിസേറിയൻ നടത്തി, അവളുടെ കുഞ്ഞിനെ ജീവനോടെയും നേരിയ ഹൃദയമിടിപ്പോടെയും ഗർഭപാത്രത്തിൽ നിന്ന് പുറത്തെടുത്തു.
കുഞ്ഞിൻ്റെ ആരോഗ്യ സ്ഥിതി ഇപ്പോൾ ആശ്വാസകരമാണ്. അതേ സമയം പ്രസവ സമയം മാതാവ് മരിച്ചതിനാൽ കുഞ്ഞിനു തലച്ചോറിനു ക്ഷതം സംഭവിച്ചിട്ടുണ്ട്.
”ഞാൻ അവനെ പരിശോധിക്കുമ്പോഴെല്ലാം, എനിക്ക് സങ്കടവും വേദനയും പിടിപെടുന്നു,” ആൺകുട്ടിയുടെ ജനനത്തിന് കാരണമായ ആഘാതകരമായ സംഭവത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു,.
“എന്നാൽ, അവൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ഈ ഭയാനകമായ നാളുകളെ നാം മറികടക്കുമെന്ന് അവൻ നമുക്ക് ശക്തിയും പ്രതീക്ഷയും നൽകുന്നു. നമ്മൾ നിത്യേന കാണുന്ന ഭീകരതകൾ സഹിക്കാനുള്ള ക്ഷമ പോലും അവൻ നൽകുന്നു”-ഡോക്ടർ പറഞ്ഞു.
അതേ സമയം ഗാസയിലെ ഗർഭിണികളുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 50,000 ഗർഭിണികൾ നിലവിൽ ഗാസയിൽ മെഡിക്കൽ സൗകര്യം ലഭിക്കാതെ യാതനയനുഭവിക്കുന്നുണ്ടെന്നാണ് യു എൻ റിപ്പോർട്ട് പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa