തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

അൽബാഹ: സൗദിയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വളാഞ്ചേരി സ്വദേശി മരിച്ചു.

പൂക്കാട്ടിരി മച്ചിങ്ങൽ ജാഫർ (48) ആണ് വ്യാഴാഴ്‌ച അൽബാഹ ഹഖീഖ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ജാഫറിന്റെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒരു ആശുപത്രിയിൽ അറ്റൻഡർ ആയി ജോലി ചെയ്യുന്ന ജാഫർ തൻ്റെ കൂടെ ജോലി ചെയ്യുന്നയാളെ സ്വീകരിക്കാനായി എയർപോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിൽ ഒരു സ്വദേശിക്കും പാകിസ്ഥാനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി ജാഫർ പ്രവാസ ജീവിതം നയിക്കുന്നു.

ജാഫറിൻ്റെ ഭാര്യയും ഇളയ മകളും വിസിറ്റ് വിസയിൽ അൽബാഹയിൽ ഉണ്ട്. രണ്ട് ആൺ മക്കൾ നാട്ടിലുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്