തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

സൗദി ലീഗിൽ ഇന്ന് തീ പാറും പോരാട്ടം

റിയാദ്: പ്രമുഖ സൗദി ക്ളബുകളായ അൽ ഹിലാലും അൽ അഹ് ലിയും തമ്മിൽ ഇന്ന് സൗദി സമയം രാത്രി 9 മണിക്ക് റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ഏറ്റ് മുട്ടും.

സൗദി പ്രോ ലീഗിലെ ഏറ്റവും ആവേശകരവും ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ ഒരു മത്സരമായിരിക്കും ഇന്ന് റിയാദിൽ അരങ്ങേറുക.

26 പോയിൻ്റുമായി അൽ ഹിലാൽ സൗദി ലീഗ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണെങ്കിൽ 22 പോയിൻ്റുമായി അൽ അഹ് ലി സൗദി അഞ്ചാം സ്ഥാനത്തുണ്ട്.

മുംബൈ സിറ്റിയെ എ എഫ് സി ചാംബ്യൻസ് ലീഗിൽ മടക്കമില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത ആവേശവുമായാണ് ഹിലാൽ ഇന്ന് കളത്തിലിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേ സമയം റൊണാൾഡോയുടേ അൽ നസ്ർ നാളെ-ശനി- സൗദി സമയം വൈകുന്നേരം 6 മണിക്ക് അൽ ഫൈഹയെ നേരിടും. നിലവിൽ അൽ നസ്ർ സൗദി ലീഗിൽ മൂന്നാം സ്ഥാനത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്