ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
സൗദി ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉന്നയിച്ച് നിരവധി പ്രവാസികളാണ് അറേബ്യൻ മലയാളിയുമായി പലപ്പോഴും ബന്ധപ്പെടാറുള്ളത്. ചില സംശയങ്ങൾക്കുള്ള വിശദീകരണങ്ങൾ താഴെ കൊടുക്കുന്നു.
സൗദിയിലെ ഒരു വിദേശിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ പിന്നീട് അയാൾക്ക് 60 ദിവസം കൂടി സൗദിയിൽ കഴിയാൻ സാധിക്കും. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തയുടൻ ഇഖാമ എക്സ്പയറായാൽ പോലും പാസ്പോർട്ടും എക്സിറ്റ് വിസയും ഉപയോഗിച്ച് 60 ദിവസം വരെ അയാൾക്ക് സൗദിയിൽ തുടരാം. ഇഖാമ കാലാവധി ഇവിടെ പ്രശ്നമല്ല. അതേ സമയം 60 ദിവസം കഴിയുന്നതിനു മുമ്പ് സൗദിയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധമാണ്.
അതേ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് 60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോകാതിരുന്നാൽ 1000 റിയാൽ വിസ കാൻസൽ ചെയ്യാനുള്ള പിഴ അടക്കണം. എക്സിറ്റ് വിസ കാൻസൽ ചെയ്യണമെങ്കിൽ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കണം എന്നത് നിർബന്ധനമാണ്.
എക്സിറ്റ് വിസ നിലവിലുണ്ടെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ എക്സിറ് വിസ ഇഷ്യു ചെയ്ത ശേഷം, ഒരാൾക്ക് എക്സിറ്റ് കാൻസൽ ചെയ്ത് സൗദിയിൽ തന്നെ തുടരണമെന്ന് തോന്നുകയും എന്നാൽ അയാളുടെ ഇഖാമ എക്സ്പയർ ആകുകയും ചെയ്‌താൽ അയാൾ ആദ്യം ഇഖാമ പുതുക്കുകയാണ് വേണ്ടത്. ശേഷം എക്സിറ്റ് വിസ കാൻസൽ ചെയ്യണം. എക്സിറ്റ് വിസകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ തന്നെ കാൻസൽ ചെയ്യാൻ സ്പോൺസർക്ക് ഇപ്പോൾ സാധിക്കും.
എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നാട്ടിൽ പോയി പുതിയ വിസക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് ഏത് സമയവും പുതിയ വിസ ഇഷ്യു ചെയ്ത് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇതിനു സമയ പരിധി ഇല്ല. നിയമ പ്രകാരം എക്സിറ്റ് വിസാ കോപി പുതിയ വിസാ സ്റ്റാംബിംഗിനു ആവശ്യമില്ലെങ്കിലും എക്സിറ്റ് വിസാ കോപ്പി സൗദിയിൽ നിന്ന് പോകുന്ന സമയം തന്നെ കയ്യിൽ കരുതുന്നത് നന്നാകും.
ഫൈനൽ ഏക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ 60 ദിവസം കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa