Wednesday, April 16, 2025
Saudi ArabiaTop Stories

സൗദിയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിൽ കഴിയുക

ജിദ്ദ: രാജ്യത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളിലും ചൊവ്വാഴ്ച വരെ ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണമുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്.

വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളെയും, ചതുപ്പുകളെയും, താഴ്‌വരകളെയും തൊട്ട് അകലം മാറി നിൽക്കണമെന്നും അവയിൽ നീന്തരുതെന്നും അവ അപകടകരമായ സ്ഥലങ്ങളായതിനാൽ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

മക്ക പ്രവിശ്യയുടെ ഭൂരിപക്ഷം ഭാഗങ്ങളിലും ജിസാൻ, അസീർ, അൽബാഹ, മദീന, തബൂക്ക്, ഹായിൽ,അൽ ജൗഫ്,റിയാദ്, ഖസീം, നജ്രാൻ,നോർത്തേൺ ബോഡർ പ്രവിശ്യകളിലും പേമാരിയും കാറ്റും വെള്ളപ്പാച്ചിലും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് നിരീക്ഷണത്തിൽ പറയുന്നു.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മക്ക, മദീന, അൽഉല, ജിദ്ദ, റാബിഗ്, ഖുലൈസ്, അസീർ, ജസാൻ, തബൂക്ക് എന്നിവിടങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്