Saturday, September 21, 2024
Middle EastTop StoriesWorld

ഗാസയിൽ 30 ആശുപത്രികൾ അടച്ചു പൂട്ടി; മുന്നറിയിപ്പുമായി റെഡ് ക്രെസന്റ്

ഗാസക്ക് മേൽ ഇസ്രായേൽ ബോംബുവർഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ കുറഞ്ഞത് 30 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു.

ആവശ്യമായ മരുന്നുകളുടെയും ഇന്ധനത്തിന്റെയും അഭാവം മൂലം ആശുപത്രികൾ അടച്ചിടാൻ നിര്ബന്ധിതരായിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനു പുറമെ നിരവധി ആശുപത്രികൾ ഭാഗികമായി അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. നാസർ ആശുപത്രിയിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്, മറ്റെല്ലാ വിഭാഗങ്ങളും പ്രവർത്തനം നിർത്തി.

സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരക്കാരായ നിരവധി പേർ മരിച്ചു വീഴുന്ന അതിദയനീമായ കാഴ്ചയാണ് ഗാസയിലെന്നും, സാധാരക്കാരായ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) പ്രസിഡന്റ് അടിയന്തര അഭ്യർത്ഥന പുറപ്പെടുവിച്ചു.

ഗാസയിലേക്ക് സഹായം എത്തിക്കുന്ന റഫ അതിർത്തിയിലൂടെ വളരെ പരിമിതമായ രീതിയിൽ മാത്രമാണ് ഇസ്രായേൽ സേന മരുന്നുകളും ഭക്ഷണവും കടത്തിവിടുന്നത്.

ഗാസയിലേക്ക് സാധനങ്ങളൊന്നും അനുവദിച്ചില്ലെങ്കിൽ വരും മണിക്കൂറുകളിലും ദിവസങ്ങളിലും കൂടുതൽ ആശുപത്രികൾ പൂർണ്ണമായും പ്രവർത്തനം നിർത്തിയേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q