Tuesday, November 26, 2024
Middle EastTop StoriesWorld

നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേൽ സുരക്ഷാ മന്ത്രിയടക്കം കൂടുതൽ പേർ രംഗത്ത്

ഒക്‌ടോബർ 7 ലെ ആക്രമണത്തിന് രാജ്യത്തിന്റെ സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയ നെതന്യാഹുവിന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ ഇസ്രായേലി രാഷ്ട്രീയക്കാർ രംഗത്ത്.

ഇസ്രായേലിൽ ഭൂരിഭാഗം പേരും ഹമാസിന്റെ കടന്നു കയറ്റം നെതന്യാഹുവിന്റെ പരാജയമായി വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് രാജ്യത്തിന്റെ സുരക്ഷാ ഏജൻസികളെ കുറ്റപ്പെടുത്തി നെതന്യാഹു ട്വീറ്റ് ചെയ്തത്.

ഇപ്പോഴിതാ നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗ്വിറും രംഗത്തെത്തിയിരിക്കുന്നു.

ഐഡിഎഫ് സൈനികരും കമാൻഡർമാരും ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ധീരമായി പോരാടുമ്പോൾ, അവരെ പിന്തുണയ്ക്കുന്നതിന് പകരം അവരെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രിയെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു.

ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും സുരക്ഷാ സ്ഥാപനത്തിൽ കുറ്റം ചുമത്താനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും, ഇത് ഐഡിഎഫിനെ ദുർബലപ്പെടുത്തുമെന്നും, തന്റെ വാക്കുകൾക്ക് നെതന്യാഹു മാപ്പ് പറയണമെന്നും ലാപിഡ് പറഞ്ഞു.

അതെ സമയം സൈന്യത്തെയും ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമാത്തേയും കുറ്റപ്പെടുത്തിയ വിവാദ ട്വീറ്റ് പ്രധാനമന്ത്രി നെതന്യാഹു ഡിലീറ്റ് ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിട്ടയേർഡ് ജനറലും ഇസ്രായേൽ യുദ്ധ കാബിനറ്റിൽ അംഗവുമായ ബെന്നി ഗാന്റ്‌സ്, നെതന്യാഹു പ്രസ്താവന പിൻവലിക്കണമെന്നും, നേതൃത്വം ഉത്തരവാദിത്തം കാണിക്കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa