Monday, November 11, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശ കമ്പനികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കാൻ ആവശ്യമായ ചുരുങ്ങിയ മൂലധനം എത്രയെന്ന് വെളിപ്പെടുത്തി അധികൃതർ

ജിദ്ദ – വിദേശ കമ്പനികൾക്ക് 100 ശതമാനം ഉടമസ്ഥതയോടെ മൊത്ത, ചില്ലറ വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മൂലധനം 30 ദശലക്ഷം റിയാൽ ആണെന്ന് നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി.

വിദേശ കമ്പനിക്ക് കുറഞ്ഞത് മൂന്ന് പ്രാദേശിക അല്ലെങ്കിൽ ആഗോള വിപണികളിലെങ്കിലും അതിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം.

നിക്ഷേപ മന്ത്രാലയം പുറപ്പെടുവിച്ച സേവന ഗൈഡ് 2023-ൽ ഇത് സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും ഉൾപ്പെടുന്നുണ്ട്. 100 ശതമാനം ഉടമസ്ഥതയോടെ മൊത്ത, ചില്ലറ വ്യാപാരം അല്ലെങ്കിൽ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ സൗദിയിൽ നടത്തുന്നതിനായി വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ആവശ്യമായ രേഖകളും ഗൈഡ് ഉദ്ധരിക്കുന്നു. കുറഞ്ഞത് മൂന്ന് പ്രാദേശിക അല്ലെങ്കിൽ ആഗോള വിപണികളിലെ സാന്നിദ്ധ്യം തെളിയിക്കുന്ന സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷന്റെ ഒരു പകർപ്പ് നിയുക്ത രാജ്യത്തെ സൗദി എംബസിയുടെ അറ്റസ്‌റ്റേഷനോടെ സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം സൗദി എംബസി അറ്റസ്റ്റ് ചെയ്ത കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റും സമർപ്പിക്കണം.

കമ്പനികൾ സൗദിവത്ക്കരണ തീരുമാനങ്ങൾ നടപ്പാക്കാനും 30 ശതമാനം സൗദി ജീവനക്കാർക്ക് പരിശീലനം നൽകാനും പ്രതിജ്ഞാബദ്ധരാകണം.

ഇനിപ്പറയുന്ന രണ്ട് ഓപ്ഷനുകളിലൊന്ന് കമ്പനി പാലിക്കുന്നതും നിബന്ധനകളിലും വ്യവസ്ഥകളിലും ഉൾപ്പെടുന്നു: ഒന്നാമതായി, കമ്പനിയുടെ മൂലധനത്തിന്റെ 30 ദശലക്ഷം റിയാൽ ഉൾപ്പെടെ 300 ദശലക്ഷത്തിൽ കുറയാത്ത തുക അഞ്ച് വർഷത്തേക്ക് കമ്പനി നിക്ഷേപിക്കുന്നു. നിക്ഷേപ ലൈസൻസ് ലഭിക്കുന്ന തീയതി മുതൽ ഇത് ആരംഭിക്കുന്നു. രണ്ടാമതായി, നിക്ഷേപ ലൈസൻസ് ലഭിക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് കമ്പനിയുടെ ക്യാഷ് ക്യാപിറ്റലിൽ 30 ദശലക്ഷം റിയാൽ ഉൾപ്പെടെ 200 മില്യണിൽ കുറയാത്ത തുക നിക്ഷേപിക്കാൻ കമ്പനി തയ്യാറാകണം. ഇവക്ക് പുറമെ സർവീസ് ചാര്ജും മറ്റും കൂടെ ഉൾപ്പെടും.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്