ഇരു മെയ്യാകാൻ ഹസ്നയും ഹസീനയും റിയാദിലെത്തി
റിയാദ്: നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസ്നയും ഹസീനയും വേർപിരിയൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇന്നലെ റിയാദിൽ എത്തി.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശത്തെത്തുടർന്നാണ് ഇരട്ടകൾ റിയാദിൽ എത്തിയത്.
അഞ്ച് മാസത്തിന് ശേഷം ഇത് രണ്ടാമത്തെ നൈജീരിയൻ ഇരട്ടകൾ ആണ് റിയാദിൽ വേർപിരിയൽ ശസ്ത്രക്രിയക്കായി എത്തുന്നത്. നേരത്തെ ഹസാന, ഹസീന എന്നീ ഇരട്ടകളെ വിജയകരമായി സൗദി മെഡിക്കൽ സംഘം വേർപ്പെടുത്തിയിരുന്നു.
ലോകത്തെ പല രാജ്യങ്ങളിൽ നിന്നായി എത്തിയ 60 ഓളം ഇരട്ടകളെയാണ് ഇത് വരെ റിയാദിൽ സൗജന്യമായി വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.
കിങ് സൽമാൻ റിലീഫ് സെന്റർ തലവൻ ഡോ: അബ്ദല്ല റബീഅയുടെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ സംഘം ആണ് വേർപിരിക്കൽ ശസ്ത്രക്രിയ നടത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa