മയക്ക് മരുന്ന് കേസിൽ സൗദിയിൽ ഇന്ത്യക്കാരനും ശ്രീലങ്കക്കാരനും അറസ്റ്റിൽ
തബൂക്ക് : മെതാംഫെറ്റാമൈൻ (ഷാബു) മയക്കുമരുന്ന് വിതരണം ചെയ്തതിന് തബൂക്ക് മേഖലയിൽ ഒരു ഇന്ത്യക്കാരനെയും ശ്രീലങ്കക്കാരനെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
മറ്റൊരു കേസിൽ അൽ ജൗഫിൽ മയക്ക് മരുന്ന് വിതരണം ചെയ്ത ജോർദ്ദാൻ പൗരനെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
മയക്ക് മരുന്ന് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ സ്വദേശികളും വിദേശികളും, മക്ക, റിയാദ്, ശർഖിയ പ്രവിശ്യകളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കിയുള്ള പ്രവിശ്യകളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ചോ 995@gdnc.gov.sa എന്ന ഇമെയിലിൽ അറിയിക്കുകയോ ചെയ്യണമെന്ന് സുരക്ഷാ വിഭാഗം ആഹ്വാനം ചെയ്തു. വിവരം അറിയിക്കുന്നവരുടെ എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa