സൗദിയിൽ ഇനി എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടെയും ഇടപാടുകളുടെയും കാല പരിധി കണക്കാക്കുക ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ
റിയാദ്: ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടെയും ഇടപാടുകളുടെയും കാലപരിധി കണക്കാക്കുന്നതിന് സൗദി മന്ത്രി സഭ ചൊവ്വാഴ്ച അംഗീകാരം നൽകി.
അതേ സമയം ഇസ് ലാമിക ശരീഅത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഹിജ്‌രി തീയതിയെ അടിസ്ഥാനമാക്കി തന്നെ തുടരും.
ഔദ്യോഗികവും നിയമപരവുമായ ചില പ്രവർത്തനങ്ങളിൽ സൗദി അറേബ്യ നേരത്തെ ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ കാലപരിധി പരിഗണിക്കാൻ തുടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
രാജ്യം നിലവിൽ ഹിജ്രി കലണ്ടർ ആണ് ആദ്യത്തെ ഔദ്യോഗിക കലണ്ടറായി ഉപയോഗിക്കുന്നത്, ഗ്രിഗോറിയൻ രണ്ടാം കലണ്ടറായി ആണ് ഉപയോഗിക്കുന്നത്.
ഹിജ്‌രി കലണ്ടർ ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ ഒരു വർഷത്തിൽ 11 അല്ലെങ്കിൽ 12 ദിവസങ്ങൾ കുറവാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa