ഗാസ: അമേരിക്കക്ക് മുന്നറിയിപ്പ് നൽകി ഇറാൻ
ടെഹ്‌റാൻ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ വാഷിംഗ്ടൺ പരാജയപ്പെട്ടാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ അമേരിക്കയ്‌ക്കെതിരായ ഭീഷണികൾ പുതുക്കി.
ഇറാൻ പ്രതിരോധ മന്ത്രി മൊഹമ്മദ്-റെസ അഷ്തിയാനി, “അമേരിക്കക്കാർക്കുള്ള ഞങ്ങളുടെ ഉപദേശം ഗാസയിലെ യുദ്ധം ഉടനടി നിർത്തി വെടിനിർത്തൽ നടപ്പിലാക്കുക എന്നതാണ്, അല്ലാത്തപക്ഷം അത് അവരെ ശക്തമായി ബാധിക്കും” എന്ന് പ്രസ്താവിച്ചു.
കൂടാതെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഡെപ്യൂട്ടി കോർഡിനേറ്റർ മുഹമ്മദ് റെസ നഖ്ദി “ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ, ഞങ്ങൾക്ക് അമേരിക്കയുടെ താൽപ്പര്യങ്ങൾ തകർക്കേണ്ടതുണ്ട് എന്ന് പ്രഖ്യാപിച്ചു.
ഗാസയിൽ കിരാതമായ ആക്രമണം നടത്തുന്ന ഇസ്രായേലിന് അമേരിക്ക എല്ലാ സൈനിക പിന്തുണയും നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa