Saturday, November 23, 2024
Top StoriesWorld

ബന്ദികൾ തിരിച്ചെത്തും വരെ വെടിനിർത്തൽ ഇല്ലെന്ന് നെതന്യാഹു; ഇസ്രായേൽ ചാരന്മാരെ’ ഇറാൻ അറസ്റ്റ് ചെയ്തു; ഗാസയിൽ ഇന്റർനെറ്റ്, ഫോൺ ലൈനുകൾ വീണ്ടും വിച്ഛേദിച്ചു

ഒക്‌ടോബർ 7-ന് ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നതുവരെ ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.

”ഞങ്ങളുടെ ബന്ദികളെ തിരികെ കൊണ്ടുവരാതെ വെടിനിർത്തൽ ഉണ്ടാകില്ല, ഞങ്ങൾ ഇത് ഞങ്ങളുടെ ശത്രുക്കളോടും സുഹൃത്തുക്കളോടും പറയുന്നു..അവരെ തോൽപ്പിക്കുന്നതുവരെ ഞങ്ങൾ തുടരും,” നെതന്യാഹു പറഞ്ഞു.

അതേ സമയം, ഒക്ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയും ഞായറാഴ്ച രാത്രി ഗാസ മുനമ്പിൽ ഇസ്രായേൽ ഇന്റർനെറ്റ്, ഫോൺ ലൈനുകൾ വിച്ഛേദിച്ചതായി ടെലികോം സ്ഥാപനമായ പാൽടെൽ പറഞ്ഞു. ഇസ്രായേൽ സെർവറുകൾ വിച്ഛേദിച്ചതിനെത്തുടർന്ന് ഗാസയിലെ ആശയവിനിമയങ്ങളും ഇന്റർനെറ്റ് സേവനങ്ങളും പൂർണ്ണമായി അടച്ചുപൂട്ടിയതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു,” പാൽടെൽ പ്രസ്താവനയിൽ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മൂന്ന് ‘ഇസ്രായേൽ ചാരന്മാരെ’ കസ്റ്റഡിയിലെടുത്തതായി ഇറാൻ അവകാശപ്പെട്ടു.ഈ മൂന്ന് ഇസ്രായേലി ‘ചാരന്മാരും’ ഇറാനിയൻ പൗരത്വം ഉള്ളവരായിരുന്നു എന്നാണു റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്