സൗദിയിൽ മഴ തുടരും; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ വെള്ളിയാഴ്ച്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജസാൻ, അസീർ മേഖലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മിതമായ തോതിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മദീന, റിയാദ് മേഖലയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മക്ക അൽ മുഖറമ മേഖലയിൽ, ജിദ്ദ, മക്ക, തായിഫ്, ബഹ്‌റ, റാബിഗ്, ഖുലൈസ്, അൽ-ജമൂം, അൽ-കാമിൽ, ആദം, അൽ-അർദിയാത്ത്, മെയ്‌സൻ, എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും.
ചെങ്കടലിലിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടി 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ, കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും.
വെള്ളിയാഴ്ച്ച വരെ മഴ തുടർന്നേക്കുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും, ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa