Saturday, September 21, 2024
Saudi ArabiaTop Stories

നാടു കടത്താൻ വിധിക്കപ്പെട്ട പ്രവാസിയെ നാടു കടത്താതിരിക്കാൻ ഒരു ലക്ഷം റിയാൽ കൈക്കൂലി ; സൗദിയിൽ നടന്ന വൻ അഴിമതി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ

റിയാദ് : വിവിധ അഴിമതി ആരോപണങ്ങളിൽ പ്രതികളായ നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) വെളിപ്പെടുത്തി. 

കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും നസാഹ അറിയിച്ചു.

അനധികൃതമായി ഭൂമിയുടെ പട്ടയം നൽകുകയും അവയിൽ ഒരു ഭാഗം ബന്ധുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തതിന് ഒരു നോട്ടറി പബ്ലിക് അറസ്റ്റിലായിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് വിൽക്കുകയും അതിന്റെ മൂല്യം 65 മില്യൺ റിയാൽ കൈപ്പറ്റുകയും ചെയ്തതിന് നോട്ടറി പബ്ലിക്കിന്റെ സഹോദരനും അറസ്റ്റിലായിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് വിരമിച്ച ഒരു മേജർ ജനറലും മൂന്ന് വ്യവസായികളും അറസ്റ്റിലായി. വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് നിരവധി ബാങ്ക് ട്രാൻസ്ഫറുകളും അവരുടെ വാണിജ്യ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നതിന് പകരമായി ബിസിനസുകാരിൽ നിന്ന് വൻ തുക വിലമതിക്കുന്ന ഒരു സ്ഥലവും സ്വീകരിച്ചതായി കണ്ടെത്തി. 

ഒരു വാണിജ്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൗദി പൗരനെ, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് നിയമവിരുദ്ധമായി മറ്റൊരു സ്ഥാപനത്തിന് പ്രോജക്ടുകൾ നൽകുന്നതിന് പകരമായി 6 ലക്ഷം റിയാൽ തവണകളായി സ്വീകരിച്ചതിനു  നസഹ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു മെഡിക്കൽ സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ 4 മില്യൺ റിയാൽ തുകയ്ക്ക് മന്ത്രാലയവുമായി കരാറിലേർപ്പെട്ടിരിക്കുന്ന ഒരു വാണിജ്യ സ്ഥാപനത്തിന്റെ കരാർ 13 മാസത്തേക്ക് കൂടി നീട്ടിയതിന് പകരമായി പണം സ്വീകരിച്ചതിനും അറസ്റ്റിലായി.

മുമ്പ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ച ഒരു പ്രവാസിയെ നാടുകടത്താത്തതിന് പകരമായി ഒരു ലക്ഷം റിയാൽ കൈപ്പറ്റിയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനെയും ഒരു പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവക്ക് പുറമെ വിവിധ വകുപ്പൂകളുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകളും പിടി കൂടിയതായി അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്