സൗദിയിൽ ട്രെയിൻ യാത്രക്കാർ വർദ്ധിക്കുന്നു
സൗദിയിലെ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം മൂന്നാം പാദത്തിൽ മാത്രം സൗദി റെയിൽവേ നെറ്റ്‌വർക്കുകളിലെ യാത്രക്കാരുടെ എണ്ണം 2.28 ദശലക്ഷത്തിലധികം എത്തിയതായാണ് റിപ്പോർട്ട്.
സൗദിയിലെ റെയിൽവേ യാത്രക്കാരിൽ 45 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സൗദിയിൽ റെയിൽവേ സ്ഥാപിച്ചതിന് ശേഷം ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായ സമയമാണ് ഈ വർഷം മൂന്നാം പാദം.
ഈ വര്ഷം മൂന്നാം പാദത്തിൽ ഈസ്റ്റേൺ ട്രെയിൻ, നോർത്തേൺ ട്രെയിൻ, ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിൻ ശൃംഖലകളിലുടനീളമുള്ള മൊത്തം ട്രിപ്പുകളുടെ എണ്ണം 10,915 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്തെ ഗുഡ്സ് ട്രെയിനുകളുടെ സർവീസിലും ചരക്കുകളുടെ കടത്തലിലും വലിയ പുരോഗതിയാണു സൗദി റെയിൽ വേ ശൃംഖലകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa