വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യൽ; സൗദിയിൽ വിദേശിക്ക് ജയിലും പിഴയും നാട് കടത്തലും ശിക്ഷ
റിയാദ്: വ്യാജരേഖ ചമച്ച കുറ്റത്തിനു സൗദിയിൽ ഒരു പ്രവാസിക്കെതിരെയുള്ള അന്വേഷണം പ്രോസിക്യൂഷൻ ഫോർ ക്രൈംസ് ഫോർ പബ്ലിക് ട്രസ്റ്റ് പൂർത്തിയാക്കി.
സൗദിയിൽ ജോലി ചെയ്യാനായി എഞ്ചിനീയറിംഗ് കൗൺസിൽ മെംബർഷിപ്പ് നേടുന്നതിനു തൻ്റെ നാട്ടിലെ ഒരു സ്ഥാപനത്തിൻ്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുകയായിരുന്നു ഇയാൾ ചെയ്തത്.
പ്രതിയെ അറസ്റ്റുചെയ്ത് യോഗ്യതയുള്ള കോടതിയിൽ ഹാജരാക്കി, കോടതി ഒരു വർഷത്തേക്ക് തടവും പിഴയും ശേഷം സൗദി അറേബ്യയിൽ നിന്ന് നാടുകടത്താനും ഒരു വിധി പുറപ്പെടുവിക്കുകയും ചെയ്തു.
പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക രേഖകളുടെ പ്രാധാന്യവും അവ തെറ്റായ രീതികളിൽ ഉപയോഗിക്കുന്നത് ക്രിമിനൽ പ്രവർത്തനമാണെന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa