ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് വടക്കൻ ഗസയെന്ന് യു എൻ ഒഫീഷ്യൽ
ഗസയിലെ ഇസ്രായേലി ക്രൂരത തുടരുന്നു. അൽ-ഷിഫ ആശുപത്രി 24 മണിക്കൂറിനുള്ളിൽ അഞ്ച് തവണ ആക്രമണത്തിനിരയായി. ഇസ്രായേലി ടാങ്കുകൾ ഗാസയിലെ നിരവധി ആശുപത്രികളെ വളഞ്ഞതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
ഗാസയിലെ സ്‌കൂളിൽ അഭയം പ്രാപിച്ച 50 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലേക്കുള്ള പ്രധാന റോഡിലൂടെ പലായനം ചെയ്യുന്ന ആളുകളും അക്രമണത്തിനിരയായി.
ഭൂമിയിൽ നരകമുണ്ടെങ്കിൽ അത് വടക്കൻ ഗാസയാണെന്ന് യുഎന്നിന്റെ മാനുഷിക കാര്യാലയ വാക്താവ് പ്രസ്താവനയിറക്കി.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 11,078 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 4506 പേരും കുട്ടികളാണ്.
തുടർച്ചയായ ഇസ്രായേൽ ബോംബാക്രമണം ഗാസയിലുടനീളമുള്ള 50 ശതമാനത്തിലധികം ഭവന യൂണിറ്റുകൾക്ക് കേടുപാടുകൾ വരുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa