രക്തസമ്മർദ്ദമോ പ്രമേഹമോ ഇല്ലാതിരുന്നിട്ടും 19 വയസ്സുള്ള യുവാവിന് ഹൃദയാഘാതം ഉണ്ടായതിന്റെ കാരണം വെളിപ്പെടുത്തി സൗദി കൺസൾട്ടന്റ്
ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഇല്ലാതിരുന്നിട്ടും 19 വയസ്സുള്ള യുവാവിന് ഹൃദയാഘാതം ഉണ്ടായതിന്റെ കാരണം കാർഡിയോളജിസ്റ്റും കാർഡിയാക് കത്തീറ്ററൈസേഷൻ കൺസൾട്ടന്റുമായ ഡോ. ഖാലിദ് അൽ-ജഹ്നി വെളിപ്പെടുത്തി.
19 വയസ്സുള്ള ഒരു രോഗി എന്റെ അടുക്കൽ വന്നു, മുമ്പത്തെ അസുഖമോ പ്രമേഹമോ രക്തസമ്മർദ്ദമോ അയാളെ ബാധിച്ചിട്ടില്ല, രക്തം കട്ടപിടിക്കാൻ കാരണമാകുന്ന ഗുളികകളോ മറ്റോ അയാൾ ഉപയോഗിച്ചിട്ടുമില്ല.
എന്നാൽ ആ യുവാവിന് ഹൃദയാഘാതം ഉണ്ടാകാൻ ഇടയായ ഏക കാരണം
അമിതമായ പുകവലിയാണെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്.
ഉയർന്ന കൊളസ്‌ട്രോൾ പോലും ഈ യുവാവിനു ഉണ്ടായിരുന്നില്ല എന്ന് അൽ റാസ്വിദ് പ്രോഗ്രാമിൽ നടന്ന അഭിമുഖത്തിൽ ഡോക്ടർ ഖാലിദ് വ്യക്തമാക്കുന്നു.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa